പശ്ചിമബംഗാളില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മുന്‍ എം.എല്‍.എ തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: വടക്കന്‍ ബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ വിപ്ലവ് മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ശേഷമാണ് മിത്ര പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. ദക്ഷിണ ദിനാജ്പൂരിലെ ഹരിരാംപൂരില്‍ നിന്നുള്ള തൃണമൂല്‍ എം.എല്‍.എ ആയിരുന്നു അദ്ദേഹം.

സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന അനുഭവമാണ് ഇതെന്ന് മിത്ര പറഞ്ഞു. വിപ്ലവ് മിത്ര വീണ്ടും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും മമതയുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവെന്നും തൃണമൂല്‍ ജനറല്‍ സെക്രട്ടറി പത്ര ചാറ്റര്‍ജി പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബി.ജെ.പിക്ക് തിരിച്ചടി നല്‍കിയ പാര്‍ട്ടി നേതാവ് പാര്‍ട്ടി വിട്ടത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എങ്ങനെയെങ്കിലും സംസ്ഥാനം പിടിച്ചടക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്.

SHARE