‘ഭര്‍ത്താവ് ഷാജുവിനെ കൊല്ലാനും പദ്ധതിയിട്ടിരുന്നുവെന്ന് ജോളിയുടെ മൊഴി; ഡി.ജി.പി കൂടത്തായിയില്‍

കൂടത്തായി: രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചത്. ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്‍കി. രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ നേരത്തെ ജോളി സമ്മതിച്ചിരുന്നു. അതേസമയം, അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിയിലെത്തി. പൊന്നാമറ്റം വീട്ടില്‍ പരിശോധന നടത്തിയിരുന്നു അദ്ദേഹം.

ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോണ്‍സണ്‍. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമക്ക് പോയിട്ടുണ്ടെന്നും മൊഴിയില്‍ ഉണ്ടായിരുന്നു.

SHARE