സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് തുടങ്ങി

ന്യൂഡല്‍ഹി: മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

44 തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുക, മിനിമം വേതനം 21,000 രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സമരം.

കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും കടകളൊന്നും തുറന്നു പ്രവര്‍ത്തിക്കുന്നില്ല.

SHARE