കളിക്കില്ല, വിരമിക്കില്ല, അപ്രതീക്ഷിത നീക്കവുമായി ധോണി

മുംബൈ: മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായതും ട്വന്റി 20 ലോകകപ്പ് വിജയിച്ചതും ടെസ്റ്റില്‍നിന്ന് വിരമിച്ചതുമെല്ലാം അപ്രതീക്ഷിതമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിനും ധോണിയുടെ അപ്രതീക്ഷിത ഉത്തരം.

വരുന്ന രണ്ടുമാസം സൈനികസേവനത്തിനായി മാറ്റിവെക്കുകയാണെന്ന് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഇതോടെ, വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമില്‍ ധോണി ഉണ്ടാവില്ലെന്നുറപ്പായി. ഉടന്‍ വിരമിക്കുന്നില്ലെന്നും വ്യക്തമായി. എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച ടീമിനെ പ്രഖ്യാപിക്കും. ധോണിക്ക് പകരം ഋഷഭ് പന്ത് ആയിരിക്കും പുതിയ വിക്കറ്റ് കീപ്പര്‍.

SHARE