ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

ന്യൂഡല്‍ഹി: ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ലാത്തിയും മറ്റ് മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ ഘോഷ് പറഞ്ഞു. സംസാരിക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ തലയില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് യുവതി. ഡല്‍ഹി പോലീസ് കാമ്പസിനുള്ളിലുണ്ടായിരിക്കെയാണ് യൂണിയന്‍ നേതാവ് കാവി ഭീകരലാല്‍ ആക്രമിക്കപ്പെട്ടത്.

സര്‍വ്വകാലശാലയില്‍ പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപിച്ചു.