ജെ.എന്‍.യു. സര്‍വകലാശാല ക്യാമ്പസിലെ റോഡിന് വി.ഡി.സവര്‍ക്കര്‍ മാര്‍ഗ് എന്ന പേരു നല്കി അധികൃതര്‍. സുബാന്‍സിര്‍ ഹോസ്റ്റലിലേക്ക് വഴികാണിക്കുന്ന ചൂണ്ടുപലകയ്ക്ക് സമീപത്താണ് വീര്‍ സവര്‍ക്കര്‍ മാര്‍ഗിന്റെ പുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ റോഡിന് വി.ഡി.സവര്‍ക്കര്‍ മാര്‍ഗ് എന്ന് പേരു നല്‍കാനുള്ള തീരുമാനം ജെ.എന്‍.യു. സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊണ്ടിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാല്‍ റോഡിന് സവര്‍ക്കറുടെ പേരു നല്‍കിയതില്‍ പ്രതിഷേധവുമായി ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഐഷി ഘോഷ് അടക്കമുള്ളവര്‍ രംഗത്തെത്തി. ഈ മനുഷ്യന്റെ പേര് സര്‍വകലാശാലയില്‍ സ്ഥാപിച്ചത് ജെ.എന്‍.യു.വിന്റെ പാരമ്പര്യത്തിനേറ്റ നാണക്കേടാണെന്നായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.