ജെ.എന്‍.യു അക്രമം; രാഷ്ട്രപതി ഭവനില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിനകത്ത് മുഖംമൂടി അണിഞ്ഞ എബിവിപി ഭീകരര്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സിലറെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശി. സമാധാനപരമായി സമരം ചെയ്യാന്‍ വന്നവര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് നടന്നത്.

നേരത്തെ ജെഎന്‍യു വിദ്യാര്‍ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. വൈസ് ചാന്‍സിലറെ മാറ്റുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

അതിസുരക്ഷ മേഖലയിലേക്കുള്ള വിദ്യാര്‍ഥികളുടെ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്താ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​മ​വും ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രെ ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി. ലാത്തി ഉപയോഗിച്ചുള്ള പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് ബൂട്ട് കൊണ്ട് ചവിട്ടുന്നതിന്റെയും ലാത്തികൊണ്ട് കുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത​റി​യോ​ടി. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‌മാ​ണ്ഡി ഹൗ​സി​ൽ​നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ചി​ൽ‌ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.