ജെ.എന്‍.യുവില്‍ മലയാളി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിയായ ഋഷി മരിക്കുന്നതിനു മുന്‍പു തന്റെ പ്രൊഫസര്‍ക്കു ഇമെയില്‍ സന്ദേശമയച്ചിരുന്നെന്നും പറയുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജോഷ്വാ താമസിച്ചിരുന്ന മഹി മാണ്ഡ്​വി ഹോസ്​റ്റലി​​െൻറ വാര്‍ഡനാണ്​ ആത്മഹത്യ വിവരം പൊലീസില്‍ അറിയിച്ചത്. ലൈബ്രറി കെട്ടിടത്തിൽ ജോഷ്വ താമസിച്ച മുറി അകത്തുനിന്ന്​ പൂട്ടിയിരിക്കുകയായിരുന്നെന്ന്​ ഡൽഹി പൊലീസ് ​െഡപ്യൂട്ടി കമീഷണര്‍ ദേവേന്ദര്‍ ആര്യ പറഞ്ഞു.