ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സുരക്ഷാ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കൊപ്പം രമേഷ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ജെഎന്‍യു വില്‍ സന്ദര്‍ശനം നടത്തി. കൂടാതെ ഇന്ന് മുസ്‌ലിംലീഗ് നേതാക്കളുടെ സംഘം ഇന്ന് ജെ.എന്‍.യു സന്ദര്‍ശിച്ചിരുന്നു. സബര്‍മതി ഹോസ്റ്റലില്‍ ജെ.എന്‍.യു യൂണിയന്‍ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് നേതാക്കളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജെ.എന്‍.യു യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണു പ്രസാദും സബര്‍മതി ഹോസ്റ്റല്‍ പ്രസിഡന്റ് മോണിക്കയും സംസാരിച്ചു.
ജെ.എന്‍.യുവില്‍ അരങ്ങേറിയ അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം, കാശ്മീരി വിദ്യര്‍ത്ഥികളെ കരുതിക്കൂട്ടി ആക്രമിചെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്‌റഫലി എന്നിവര്‍ക്കൊപ്പമാണ് ജെ.എന്‍.യുവിലെത്തിയത്. ജെ.എന്‍.യുവിലും ജാമിഅ മില്ലിയ്യയിലും ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലും നടക്കുന്ന സി.എ.എ വിരുദ്ധ സമരങ്ങളിലും നേതാക്കള്‍ പങ്കെടുക്കും.