ജെ.എന്‍.യു അക്രമം; അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍

ജെ.എന്‍.യു അക്രമത്തിനെതിരെ പ്രതികരണവുമായി കപില്‍ സിബല്‍. സംഭവത്തില്‍ ജെ.എന്‍.യു വി.സിക്കും പൊലീസിനും കേന്ദ്രആഭ്യന്തരമന്ത്രിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമാണ് അദ്ദേഹം നടത്തിയത്. അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം ആരോപിച്ചു.

‘എങ്ങനെയാണ് മുഖംമൂടി ധരിച്ച ഒരു സംഘത്തിന് ക്യാംപസിന് അകത്ത് പ്രവേശിക്കാന്‍ സാധിക്കുക? വൈസ് ചാന്‍സിലര്‍ അവിടെ എന്തുചെയ്യുകയായിരുന്നു. ഇത്തരമൊരു കാര്യം സംഭവിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് ക്യാംപസിന് പുറത്ത് തന്നെ നിന്നുകളഞ്ഞത്?എന്താണ് കേന്ദ്രആഭ്യന്തര മന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്.

അക്രമ സംഘം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വലിയ രീതിയിലുള്ള അക്രമമായിരുന്നു അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

SHARE