‘വിവരമുള്ളവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമേ നില്‍ക്കൂ’; ജെ.എന്‍.യു വിഷയത്തില്‍ പ്രതികരണവുമായി ഇന്ദ്രന്‍സ്

ജെ.എന്‍.യു അക്രമത്തിനെതിരെ പ്രതികരണവുമായി സിനിമാ നടന്‍ ഇന്ദ്രന്‍സ്.എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര്‍ ജെ.എന്‍.യുവില്‍ കാണിക്കുന്നതെന്നും എല്ലാവരും അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.ഇന്ത്യയുടെ ഒന്നാം നമ്പര്‍ സര്‍വ്വകലാശാലയല്ലേ. എന്നിരുന്നാലും വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ കുറച്ച് ദിവസമായി സമരം നടത്തി വരുകയായിരുന്നു. അതിനിടെ ജനുവരി അഞ്ചിന് ജെ.എന്‍.യു ക്യാമ്പസില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് അടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു.

ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വി.സിയെ മാറ്റണമെന്നുമാശ്യപ്പെട്ട് മാനവവിഭവ ശേഷി മന്ത്രാലയത്തിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി അതിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനുമുന്നിലേക്ക് നടന്ന മാര്‍ച്ചും പൊലീസ് തടയുകയും വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തി വീശുകയും ചെയ്തിരുന്നു.

SHARE