ജെ.എന്‍.യു; സി.സി.ടി.വികള്‍ പ്രവര്‍ത്തന രഹിതം എന്ന അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുഖംമൂടിയണിഞ്ഞ് നടത്തിയ ആക്രമണ ദിവസത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടാത്തതിനെ ചൊല്ലിയുള്ള തട്ടിപ്പ് പുറത്ത്. അക്രമം നടന്ന ജനുവരി അഞ്ചിന് സെര്‍വറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും അതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നുമാണ് ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ ഇതിലെ തട്ടിപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണിപ്പോള്‍. അക്രമം നടന്ന അഞ്ചിന് സി.സി.ടി.വികള്‍ പ്രവര്‍ത്തനസജ്ജമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്നു വൈകീട്ട് ഗ്രൂപ്പ് മെയിലിങ് സെര്‍വറിലേക്ക് സര്‍വര്‍ ഓണാണെന്നതു സംബന്ധിച്ച് മെയില്‍ അയച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം തെളിവായി പുറത്തുവിട്ടിരിക്കുകയാണ്.

SHARE