ജെ.എന്‍.യു ആക്രമണം; വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി


ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ് എന്നീ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ വിളിച്ചുവരുത്താനും ഫോണ്‍ പിടിച്ചെടുക്കാനുമാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സന്ദേശങ്ങള്‍, ഫോട്ടോകള്‍ തുടങ്ങി എല്ലാ വിവരങ്ങളും സംരക്ഷിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെടുമ്പോള്‍ കൈമാറണമെന്നും ഗൂഗിളിനോടും വാട്ട്‌സ് ആപ്പിനോടും കോടതി നിര്‍ദേശിക്കുകയും ചെയ്തു.

സന്ദേശങ്ങള്‍, ഫോട്ടോകള്‍ തുടങ്ങി എല്ലാ വിവരങ്ങളും സംരക്ഷിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെടുമ്പോള്‍ കൈമാറണമെന്നും ഗൂഗിളിനോടും വാട്‌സ്അപ്പിനോടും കോടതി ആവശ്യപ്പെടുകയും ചെയ്തു.

ജെ.എന്‍.യു. അക്രമ സംഭവങ്ങളിലെ തെളിവുകളായ സി.സി.ടി.വി. ദൃശ്യങ്ങളും വാട്ട്‌സ് ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യുവിലെ മൂന്ന് അധ്യാപകര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശങ്ങള്‍.

ജനുവരി അഞ്ചിനാണ് ഫീസ് വര്‍ദ്ധനക്കെതിരെ സമരം നടത്തികയായിരുന്ന വിദ്യാര്‍ത്ഥികളെ മുഖംമൂടി സംഘം അക്രമിച്ചത്. യൂനിയന്‍ പ്രസിഡന്റുള്‍പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നതിന്റെ തെളിവുകള്‍ പുറത്തു വരികയും ചെയ്തിരുന്നു.

SHARE