ജമ്മുവിലെ പുല്‍വാമയില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ മരിച്ചു. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ കോടതി സമുച്ചയത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. നാല് പേരടങ്ങുന്ന ഭീകരര്‍ പൊലീസ് എയ്ഡ് പോസ്റ്റിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

ഗുലാം റസൂല്‍, ഗുലാം ഹുസൈന്‍ എന്നിവരാണ് മരിച്ചത്. പൊലീസ് ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം പൊലീസിന്റെ റൈഫിളുകലും വെടിക്കോപ്പുകളും ഭീകരര്‍ മോഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്.