ഉരുള്‍പൊട്ടല്‍ തടയാന്‍ ജിയോ ഗ്രിഡുകള്‍

സതീഷ്ബാബു കൊല്ലമ്പലത്ത്

ആഗസ്ത് 9 ന് ശേഷം രണ്ടു ദിവസം തൊണ്ണൂറില്‍പരം ഉരുള്‍പൊട്ടലുകളാണ് കേരളത്തിലെ പശ്ചിമഘട്ട നിരകളില്‍ ഉണ്ടായത്. തുടര്‍ച്ചയായി ഉരുള്‍പൊട്ടിയപ്പോള്‍ കേരളത്തിന് നഷ്ടപ്പെട്ടത് 116 ഓളം ജീവനുകള്‍. രണ്ടു കൊല്ലം തുടര്‍ച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭം സൂചന നല്‍കുന്നത് വലിയ ദുരന്തത്തെയാണ്. ചെറിയ തോതില്‍ കാലാവസ്ഥാമാറ്റം ഉണ്ടാകുമ്പോഴേക്കും സംഭവിക്കുന്ന വലിയ പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പാണിത്. മറ്റൊരു പ്രത്യേകത ദുരന്തം ഉണ്ടായ സ്ഥലങ്ങളെല്ലാം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി അതിലോല പ്രദേശ സോണ്‍ ഒന്നില്‍ പെടുന്ന ദേശങ്ങളാണെന്നാണ്. അതെല്ലാംതന്നെ ഏറ്റവും അപകടകരമായ പരിസ്ഥിതി ലോല പ്രദേശമെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയ സ്ഥലമാണ്. ചെറിയ ആഘാതം കാരണം അതിശക്തമഴ പോലും വലിയ ദുരന്തം ഉണ്ടാക്കും. ഇവിടെ രണ്ടു ദിവസത്തിനുള്ളില്‍ സ്വാഭാവികമായും ലഭിക്കേണ്ട മഴയുടെ പത്തിരട്ടി ലഭിച്ചു.

ഈ മഴയുടെ ആഘാതം താങ്ങാന്‍ പശ്ചിമഘട്ടത്തിന് കഴിഞ്ഞില്ല. ഇതാണ് 116 ഓളം പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിന് കാരണം. ഏതായാലും ഒരുകാര്യം ഉറപ്പാണ്. മഴയോടൊപ്പമാണ് ഉരുള്‍പൊട്ടലുണ്ടായത്. മഴ ഉണ്ടായത് സ്വാഭാവിക കാലാവസ്ഥ കൊണ്ടല്ല. അറബിക്കടലില്‍ നിരന്തരമായുണ്ടാകുന്ന ന്യൂനമര്‍ദ്ദമാണ് അതിമഴക്കിടവരുത്തിയത്. ഇനിയും അതിമഴ ഉണ്ടാകും. കാരണം സ്വാഭാവിക കാലവര്‍ഷത്തിനപ്പുറം അറബിക്കടലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇത് നാം ഒറ്റക്ക് വിചാരിച്ചാല്‍ തടയാന്‍ പറ്റില്ല. പക്ഷേ ഉരുള്‍പൊട്ടല്‍ തടയാം. അതിമഴയിലെ ജലം ഉണ്ടാക്കുന്ന മര്‍ദ്ദം കൃത്രിമമായി മാറ്റംവരുത്തിയാല്‍ മതി. പശ്ചിമഘട്ടത്തിന്റെ അതിലോല പ്രദേശങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനപ്പുറവും സമ്മര്‍ദ്ദമുണ്ടാകുമ്പോഴാണ് ഉരുള്‍പൊട്ടുന്നത്.

സ്വാഭാവികമായ അവസ്ഥയില്‍ ഖനനം നടക്കാത്ത കാലം എത്ര മഴ പെയ്താലും അവ ഉള്‍ക്കൊള്ളുന്നതിന് ഈ ജലഗോപുരത്തിന് കഴിഞ്ഞിരുന്നു. പശ്ചിമഘട്ടത്തിന് അതിമര്‍ദ്ദം ഉള്‍ക്കൊള്ളുന്നതിനുള്ള കഴിവ് എങ്ങിനെ പുനഃസ്ഥാപിക്കാം എന്നതാണ് പ്രധാന പ്രശ്‌നം. ഈ സമ്മര്‍ദ്ദം ഉള്‍ക്കൊള്ളുന്നതിന്, പശ്ചിമഘട്ടത്തില്‍ നിലവിലുള്ള എല്ലാ റോക്ക് ബില്‍റ്റും ഏകോപിപ്പിച്ചുനിര്‍ത്തി ഒറ്റ സോണ്‍ (ടശിഴഹല ദീില) ആക്കി മാറ്റുകയാണ് വേണ്ടത്. ഇങ്ങിനെ ചെയ്താല്‍ പശ്ചിമഘട്ടത്തിലെ അതീവ സെന്‍സിറ്റീവ് പ്രദേശം മുഴുവനും ശക്തമായ മഴ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന കൂടുതല്‍ സമ്മര്‍ദ്ദം ഉള്‍ക്കൊള്ളുന്നതിന് പ്രാപ്തമാകും. കാടിനെ ഒറ്റ സോണാക്കി നിലനിര്‍ത്തുക തന്നെയാണ് ഏകവഴി. ലാന്റ് സോണിന്റെ സെന്‍സിറ്റിവിറ്റി കുറച്ച് എല്ലാ മലയോര പ്രദേശത്തും ഏറ്റവും ബലമായ സോണുകള്‍ കൃത്രിമമായി ഉണ്ടാക്കുക എന്ന വലിയ ദൗത്യമാണ് ചെയ്യാനുള്ളത്. ഇതിനായി പശ്ചിമഘട്ടത്തെ പുനര്‍ വര്‍ഗീകരണം നടത്തേണ്ടതുണ്ട്.

കുന്നുകളിലെ ഖനനമാണ് മലനിരകളുടെ സ്വാഭാവിക കരുത്ത് കുറച്ചതെന്ന ഗാഡ്ഗില്‍ നിഗമനത്തെ അടിസ്ഥാനമാക്കിയാണ് പുനര്‍ വര്‍ഗീകരണം നടത്തേണ്ടത്. പശ്ചിമഘട്ടത്തില്‍ ഇതുവരെ നഷ്ടപ്പെട്ട പാറയും സെഡിമെന്ററും ഒരിക്കലും തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ല. ഇത് തിരിച്ചറിഞ്ഞായിരിക്കണം കുന്നുകളിലെ നിലവിലെ പാറകള്‍ ഉപയോഗിച്ച്, കൂടുതല്‍ സമ്മര്‍ദ്ദം ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ ശക്തിയും ബലവും നല്‍കേണ്ടത്. പാറകള്‍ നല്‍കുന്ന കരുത്ത് ചോര്‍ന്നുപോകാതെ നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയോര പ്രദേശത്ത് കൃത്രിമമായി കരുത്ത് ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്.

പ്രകൃതി തന്നെ ഉണ്ടാക്കിയെടുത്ത ഗ്രിഡുകളാണ് മലയോര ദേശഞ്ഞ് അസന്തുലിതമായി കിടക്കുന്ന പാറക്കെട്ടുകള്‍. ഇതാണ് ഖനനം വഴി നഷ്ടപ്പെട്ടത്. കൃത്രിമമായ ഗ്രിഡുകള്‍ ഉണ്ടാക്കുന്നതിന് ചരിഞ്ഞ പ്രദേശങ്ങളില്‍ സ്റ്റീലിന്റെ പൈലുകള്‍ ഉപയോഗിച്ച് രണ്ടു മീറ്ററോളം ഇടവിട്ട് ശക്തമായ സ്റ്റമ്പുകള്‍ (ടൗോയ) കെട്ടുകയാണ് വേണ്ടത്. ഇത് പ്രൊട്ടക്ടഡ് സോണ്‍ ആയി പ്രഖ്യാപിച്ചതിന് ശേഷം ഇത്തരം സോണിലെ ഖനനം നിയന്ത്രിക്കണം. ഭൂമിയുടെ ചരിവ്, പ്രതലവിസ്തൃതി, ഖനനം നടത്തുമ്പോഴുള്ള ആഘാതത്തിന്റെ വ്യാപ്തി, പാറക്ക് ദൂരെയുള്ള പ്രകമ്പനത്തിന്റെ തോത്, ഖനന പ്രദേശത്തെ തൊട്ടടുത്ത പാളിയുടെ ബലം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചായിരിക്കണം ഖനനം നടത്തേണ്ടത്. ഇഷ്ടാനുസരണം അശാസ്ത്രീയമായി ഖനനം നടത്തുന്നത് തടയണം. കുത്തനെ ചരിഞ്ഞുകിടക്കുന്ന മലയോര പ്രദേശങ്ങള്‍ പ്രൊട്ടക്റ്റഡ് സോണ്‍ ആയി പ്രഖ്യാപിച്ചശേഷം മാത്രമായിരിക്കണം ഗ്രിഡുകള്‍ സ്ഥാപിക്കേണ്ടത്.

കഴിഞ്ഞ അപകടം നടന്ന സ്ഥലങ്ങളെല്ലാം 26 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിവുള്ള സ്ഥലങ്ങളാണ്. ചരിവുള്ള സ്ഥലങ്ങളിന്‍ സ്റ്റീല്‍ കൊണ്ടുള്ള പൈല്‍ (ജശഹല)െ രണ്ട് മീറ്റര്‍ ഇടവിട്ട് മണ്ണില്‍ കുഴിച്ചിട്ടശേഷം ചരിവ് നികത്തിക്കൊണ്ടുവരണം. കാരണം ചരിവാണ് ഉരുള്‍പൊട്ടലിന്റെ ശക്തി വര്‍ധിപ്പിക്കുന്നത്. ചരിവിന്റെ വ്യാപ്തിയും അതിന്റെ നിരക്കുമാണ് വെള്ളത്തോടൊപ്പം ഒഴുകിവരുന്ന പാറകളുടെ വേഗതയും കല്ലും ചരലും കടപുഴകിയ മരങ്ങളുടെ ചലന ദിശയും തീരുമാനിക്കുന്നത്. സാധാരണ ഖനനം ചരിവ് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ചരിവ് മറ്റു പ്രദേശത്തേക്ക് വ്യാപിക്കുമ്പോള്‍ ഉരുള്‍പൊട്ടലിന്റെ ആഘാതം ഇരട്ടിയാകും.

ചരിവ് കുറക്കുന്നതിന് ഗ്രിഡ് പൈലുകള്‍ ചൈനയിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നു. നിലവിലെ ചരിവ് കുത്തിയൊഴുക്കിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനാല്‍ ഓരോ പതിനഞ്ച് മീറ്റര്‍ ഇടവിട്ട് ഓരോ വലിയ ചണ്ടിക്കൂമ്പാര കുഴികള്‍ (ഉലയൃശ െഠൃൗിരവ) വേണം. കാര്‍ അപകടത്തില്‍ പെട്ടാല്‍ യാത്രക്കാരെ സംരക്ഷിച്ചുകൊണ്ട് എയര്‍ബാഗ് തുറക്കുന്നതുപോലെ, ഇടിയുടെ ആഘാതം കുറക്കാന്‍ ഉരുള്‍പൊട്ടലുകള്‍ വലിയ ട്രഞ്ചില്‍ പതിക്കണം. പാറക്കെട്ടുകള്‍ കുത്തിയൊലിച്ച് വരുന്നതിനനുസരിച്ച് ഓരോ ചരിവിന്റെ 10 മുതല്‍ 15 മീറ്റര്‍ ഇടവിട്ട് വലിയ ട്രഞ്ചുകള്‍ നിര്‍മ്മിക്കണം. പുതിയ രീതി ഉപയോഗിച്ചു വലിയ പരിധിവരെ അപകട നിരക്ക് കുറക്കാം.

ഉയരം കൂടുന്നതനുസരിച്ച് മര്‍ദ്ദം കൂടും. ചരിവ് കുറഞ്ഞ, അല്ലെങ്കില്‍ തീരെ ഇല്ലാത്ത (സമതല ) സ്ഥലങ്ങളിലും ചരിവ് വലിയ തോതിലുള്ള സ്ഥലങ്ങളിലും സന്തുലിതമായ മര്‍ദ്ദം ഉണ്ടാക്കുന്ന രീതിയാണിത്. ഈ മര്‍ദ്ദം താങ്ങുന്നതിന് കൃത്രിമമായ പൈലുകള്‍ ഉണ്ടാക്കി മര്‍ദ്ദം സന്തുലിതമായി വിതരണം ചെയ്യുന്നത് മൊത്തം പ്രദേശത്തെ ഒരു യൂണിറ്റാക്കുന്നതിന് സഹായിക്കും. ഒഴുകിയെത്തുന്ന പാറക്കഷ്ണങ്ങളും വെള്ളവും മരങ്ങളും മറ്റും ചെന്നടിയുന്നതിന് പൈലുകള്‍ക്ക് ചുറ്റം ട്രഞ്ചുകള്‍ ഉണ്ടാക്കുന്ന രീതി ഏറ്റവും കൂടുതന്‍ ഉരുള്‍പൊട്ടല്‍ നടക്കുന്ന ഇറ്റലിയടക്കമുള്ള രാജ്യങ്ങളില്‍ നിലവിലുണ്ട്. സ്റ്റീലിന്റെ പൈലുകള്‍ പശ്ചിമഘട്ടത്തിന്റെ അതിലോല പ്രദേശത്തെ ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് ചരിഞ്ഞ പ്രദേശങ്ങളില്‍ സ്റ്റീല്‍ ഗ്രിഡുകള്‍ നിര്‍മ്മിക്കുന്നത്.

ഗ്രിഡുകള്‍ക്ക് ചുറ്റുമുള്ള വലിയ ട്രഞ്ചുകളില്‍ എത്തിപ്പെടുമ്പോള്‍ പാറക്കെട്ടുകളും വെള്ളവും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം കുറയും. ഓരോ ട്രഞ്ചുകളിലൂടെ കടന്ന് പാറ മണല്‍ ജലക്കെട്ടുകള്‍ താെഴയുള്ള സമതല പ്രദേശത്ത് എത്തുമ്പോഴേക്കും ഉരുള്‍പ്പൊട്ടലിന്റെ ശക്തി തുല്യമായി വീതിക്കപ്പെടുമ്പോള്‍ ശരാശരി ആഘാതം കുറയും. ഈ അപകടമെല്ലാം, ഓരോ മരങ്ങളും വലിയ പാറക്കെട്ടുകളോടൊപ്പം ഒഴുകിവരുമ്പോഴുള്ള സമ്മര്‍ദ്ദഫലമായാണ് സംഭവിച്ചത്. ഇത് തടയണം. മരങ്ങള്‍ തമ്മില്‍ വലിയ കൂട്ടിപ്പിടുത്തം ഉണ്ടാക്കുകയാണ് ഇതിന് വേണ്ടത്. ചരിഞ്ഞ പ്രദേശങ്ങളില്‍ നിലവിലുള്ള വലുതും ചെറുതുമായ അപകട മരങ്ങള്‍ ഒരു വലിയ ഇരുമ്പു ചെയിന്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച് പരസ്പരം കൂട്ടിപ്പിടുത്തം ഉണ്ടാക്കുക എന്ന രീതി കൂടുതല്‍ ശാസ്ത്രീയമാണ്. മരവേലിക്കെട്ടുകളെ നേരത്തെ പറഞ്ഞ ജിയോ സ്റ്റീല്‍ ഗ്രിഡുകളുമായി ബന്ധിപ്പിച്ച് വിഘടിച്ചുനില്‍ക്കുന്ന മലഞ്ചരിവുകളെ ഒറ്റ സോണാക്കി മാറ്റുകയാണ് വേണ്ടത്.

ഖനനം പാറക്കെട്ടുകളെ ശിഥിലീകരിക്കുമ്പോഴുള്ള ബലക്കുറവ് ഇതുവഴി തടയാം. ഒരു ഗ്രിഡായി നില്‍ക്കുന്ന പാറക്കെട്ടുകളെ വിഘടിപ്പിച്ച് സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തനമാണ് ഖനനം നടക്കുമ്പോള്‍ സംഭവിക്കുന്നത്. പതിനായിരം മരങ്ങള്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. മരങ്ങള്‍ തമ്മില്‍ ഒറ്റ ചെയിന്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണിത്. കാടിനെ ഒരു വലിയ സിങ്കില്‍ ഒരു ബ്ലോക്കാക്കി മാറ്റുകയാണ് ഈ വഴി. ഇങ്ങിനെ വരുമ്പോള്‍ എല്ലാ മരങ്ങളും പരസ്പരം കൂടിച്ചേര്‍ന്ന് വലിയ പാറക്കെട്ടുകളും മറ്റും ശക്തമായി കുത്തിയൊലിച്ച് വരുമ്പോഴുള്ള സമ്മര്‍ദ്ദം കുറക്കും. ഉരുള്‍പൊട്ടലില്‍ മരിച്ച എല്ലാവരും ഗാഡ്ഗില്‍ കമ്മീഷന്‍ കണ്ടെത്തിയ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിര താമസക്കാരാണ്. യാതൊരു തൊഴിലും വരുമാനവും സ്വന്തമായി മറ്റൊരു സ്ഥലവും ഇല്ലാത്തവരാണ് 75 ഓളം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍. കൃഷിയാണ് പ്രധാന തൊഴില്‍.

സര്‍ക്കാര്‍ ഇവര്‍ക്ക് ആവശ്യമായ തൊഴിലും വരുമാനവും ഉണ്ടാക്കി പരിസ്ഥിതി ലോലമല്ലാത്ത മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിപ്പിക്കുമ്പോള്‍ എടുക്കേണ്ട അധിക ബാധ്യത ഇല്ലാത്തവിധം ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ തന്നെ കൃഷി ചെയ്യുന്നതിന് ആവശ്യമായ ഭൂമി പാട്ടത്തിന് എടുത്തുകൊടുക്കണം. കൃഷി ചെയ്യുന്നതിന് വിത്തും വളവും നല്‍കണം. തൊഴിലിനുള്ള കൂലിയും നല്‍കിയശേഷം ബാക്കി വരുന്ന വരുമാനം കര്‍ഷകര്‍ക്ക്തന്നെ വീതിക്കുന്ന സഹകരണകൃഷി രീതി ഒരു സഹായമാകും. സര്‍ക്കാര്‍ തന്നെ ന്യായമായ വിലക്ക് വാങ്ങുന്ന രീതിയിലൂടെ സഹകരണ ഫാമിങ് രീതിയുടെ മെച്ചവും കിട്ടും. ഗാഡ്ഗില്‍ റിപ്പോട്ട് ചൂണ്ടിക്കാട്ടുന്നത് സ്വാഭാവികമായ രീതി മാത്രമാണ്. സ്വാഭാവിക പ്രകൃതിസംരക്ഷണ രീതിയും ശാസ്ത്രീയ രീതിയും ഇടകലര്‍ത്തിയുള്ള ജനകീയ സംവിധാനമാണ് ആവശ്യം.

SHARE