സുള്ള്യയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍ഗോഡ്: സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കര്‍ണാടക സുള്ള്യയില്‍ പഠിക്കുന്ന കാസര്‍കോട് മുള്ളേരിയ ശാന്തിനഗര്‍ സ്വദേശിനി അക്ഷതയാണു മരിച്ചത്. കാര്‍ സ്ട്രീറ്റ് നഗറില്‍ നാലരയോടെ കോളജ് വിട്ടു ടൗണിലേക്കു മടങ്ങവേയാണ് സംഭവം. മംഗളൂരുവിലേക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിനിയായിരുന്നു അക്ഷിത. അക്ഷിതയുടെ സഹപാഠി കൂടിയായ സുള്ള്യ സ്വദേശി കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. കാര്‍ത്തിക്കിനും പരുക്കുണ്ട്.

SHARE