ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ‘വെല്‍ക്കം ആസാദ്’ എന്ന ഹാഷ് ടാഗ് ഇന്ത്യന്‍ ട്വിറ്ററിലെ ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു.
ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ ആരോഗ്യം നോക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടതെന്നും ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു. അടുത്ത നാലാഴ്ച ഡല്‍ഹിയില്‍ ഉണ്ടാവരുതെന്ന ജാമ്യവ്യവസ്ഥ, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് ദളിത് നേതാവായ ആസാദിനെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്ന ആശങ്കയും മേവാനി പ്രകടിപ്പിച്ചു.
‘ചന്ദ്രശേഖര്‍ ആസാദ് ഭായ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടായി. ആദ്യം താങ്കള്‍ സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. മുന്നിലുള്ളത് ദീര്‍ഘമായ പോരാട്ടമാണ്. ഒരു ദളിത് നേതാവിനെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ ആശ്ചര്യമുണ്ട്. ശരി…’ എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്.
भाई चंद्रशेखर @BhimArmyChief को ज़मानत मिलने पर ख़ुशी हुई।
— Jignesh Mevani (@jigneshmevani80) January 15, 2020
पहले अपनी तबियत का ख़याल रखिये। आगे लम्बी लड़ाई है।
आश्चर्य ये भी है की एक दलित नेता को दिल्ली चुनाव से दूर रखा जा रहा है, ख़ैर !