അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയും സാമൂഹിക പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. ജിഗ്നേഷ് എം.എല്‍.എയായ വാഡ്ഗം മണ്ഡലത്തിലെ 50 വില്ലേജുകളില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികള്‍ കത്തിക്കും. നാളെയാണ് കത്തിക്കുന്നതിന്റെ തുടക്കം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നേരത്തെയും അദ്ദേഹം രംഗത്തുവന്നിരുന്നു. ഇത് കരിനിയമമാണെന്നും ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നമ്മുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ രൂപപ്പെടല്‍ തന്നെ മതനിരപേക്ഷതയില്‍ അധിഷ്ഠിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.