മോദിയെ കുറിച്ച് സിനിമ ചെയ്യണമെന്ന് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ജിഗ്നേഷ് മേവാനി. മോദിയുടേയും ബി.ജെ.പിയുടേയും ഒളിയജണ്ടകള്‍ തുറന്നു കാണിക്കുന്ന സിനിമയാണ് ഉദ്ദേശിക്കുന്നത്. സിനിമയുടെ പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ’് എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി വന്‍പരാജയമാണ്. വാചക കസര്‍ത്തു കൊണ്ട് പിടിച്ചു നില്‍ക്കുന്ന തന്ത്രമാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും ചെയ്യുന്നത്. മോദിയുടെ ജീവിതം ആസ്പതമാക്കിയുള്ള ചിത്രം തീര്‍ച്ചയായും ഒരു ബ്ലോക്ബസ്റ്റര്‍ ആയിരിക്കുമെന്നും, ഷാരൂഖ്‌സല്‍മാന്‍ആമിര്‍ ഖാന്‍മാരുടെ ചിത്രങ്ങള്‍ നേടുന്നതിനേക്കാള്‍ പണം ആ മോദി പടം നേടുമെന്നും മേവാനി പരിഹസിച്ചു.