ജിദ്ദയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജിദ്ദ: ജിദ്ദയില്‍ മലയാളിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂര്‍ താഴത്തെപള്ളിയാളി അബ്ദുറസാഖിനെ(43)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിദ്ദ അസീസിയയിലെ കണ്ണടക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഈ സ്ഥാപനത്തിനകത്താണ് അബ്ദുറസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് പോകാന്‍ ശ്രമം നടത്തിവരികയായിരുന്നു. സംഭവത്തില്‍ ഷിമാലിയ പൊലിസ് അന്വേഷണമാരംഭിച്ചു. ഭാര്യ: ഹാജറ, മക്കള്‍: നജ്വ(പ്ലസ് ടു വിദ്യാര്‍ഥിനി), റഹ്ദ (ഒന്‍പതാം ക്ലാസ്), ആദിഷ്.

SHARE