ജിദ്ദ-കോഴിക്കോട് യാത്രക്കാരുടെ ശ്രദ്ധക്ക്…

ജിദ്ദയില്‍ നിന്ന്് നാളെ(ഞായര്‍) രാത്രി കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന മുഴുവന്‍ ആളുകളുടെയും ടിക്കറ്റ് ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാത്രി 11.15നുള്ള വിമാനത്തിലേക്കാണ് യാത്ര മാറ്റിയത്. നാളെ വിമാനം ഉണ്ടായിരിക്കില്ല. ഇന്നത്തോടെ സൗദിയില്‍നിന്നുള്ള മുഴുവന്‍ രാജ്യാന്തര വിമാനങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കും. അതിനാല്‍ നാളത്തെ വിമാനത്തില്‍ പോകാനിരുന്ന മുഴുവന്‍ യാത്രക്കാരും ഇന്ന് രാത്രി എട്ടിന് തന്നെ വിമാനത്താവളത്തിലെത്തണം. നാളത്തേക്കുള്ള ടിക്കറ്റിന്റെ കോപ്പി തന്നെ മതി. പുതിയ ടിക്കറ്റും ആവശ്യമില്ല.

SHARE