ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിസംബര്‍ 12ന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. മാണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് അബ്ദുല്‍ ഖയ്യൂം അന്‍സാരി ഹസാരിബാഗ് ലും റാഞ്ചി,ഹട്ടിയ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഷഹ്‌സാദി ഖാത്തൂന്‍,മുഫ്തി അബ്ദുള്ള അസ്ഹര്‍ തുടങ്ങിയവര്‍ റാഞ്ചിയിലും ഗുമിയ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അഷ്‌റഫ് ഹുസൈന്‍ ഗുമിയയിലെയും വരണാധികാരികള്‍ക്ക് മുമ്പില്‍ പത്രിക സമര്‍പ്പിച്ചു.

ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ജംഷഡ്പൂര്‍ വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന മന്‍സാര്‍ ഖാന്‍ നേരത്തെ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയിരുന്നു. നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗിരിടി,ഗാണ്ടെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ 27 ന് പത്രിക സമര്‍പ്പിക്കും. ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 7 സീറ്റ് കളിലേക്കാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. സയിദ് അംജദ് അലി,എം.പി മുഹമ്മദ് കോയ തിരുന്നാവായ, സാജിദ് ആലം,അഫ്താബ് ആലം നദ്‌വി,അഞ്ജന കുമാര്‍ സിന്‍ഹ, പി. വി വാജിദ്, ഷാനുല്‍ ഹഖ്,സോനു ഷെയ്ഖ് തുടങ്ങിയ നേതാക്കള്‍ വിവിധ ഇടങ്ങളില്‍ സംബന്ധിച്ചു.

SHARE