ഝാര്‍ഖണ്ഡിലേക്ക് പോകുന്നത് 1200 അതിഥി തൊഴിലാളികള്‍; റെയില്‍വെ സ്‌റ്റേഷനില്‍ വഴികള്‍ അടച്ച് പരിശോധന

തിരുവനന്തപുരം: ഝാര്‍ഖണ്ഡിലേക്ക് മടങ്ങിപ്പോകുന്നത് 1200 തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള വഴികള്‍ അടച്ച് പരിശോധനയുമായി പൊലീസ് രംഗത്തെത്തി. സുരക്ഷ ശക്തമാക്കിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. അതിഥി തൊഴിലാളികള്‍ എത്തുന്നത് കണക്കാക്കിയാണ് നടപടി.

റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവിടെ നിന്ന് സാമൂഹ്യ അകലം പാലിച്ച് റെയില്‍വെ സ്‌റ്റേഷന് ഉള്ളിലേക്ക് കടത്തിവിടും. ഭക്ഷണവും വെള്ളവും നല്‍കും. രണ്ടുമണിക്കാണ് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് ട്രെയിന്‍.

വെള്ളിയാഴ്ച വൈകിട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിന്‍. 1200 ഓളം അതിഥി തൊഴിലാളികളാണ് ഇതിലൂടെ മടങ്ങിയത്.

SHARE