പോപ്പുലര്‍ ഫ്രണ്ടിന് ജാര്‍ഖണ്ഡില്‍ വീണ്ടും നിരോധനം

റാഞ്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞവര്‍ഷം നിരോധിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഹൈക്കോടതി ഇടപെട്ട് നിരോധനം തടഞ്ഞിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കോടതിയില്‍ കേസിന് കൂടുതല്‍ ബലം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ പ്രവര്‍ത്തകരെ ഐ.എസ് സ്വാധീനിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു സര്‍ക്കാരിന്റെ അന്നത്തെ നടപടി.

SHARE