ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചു;അഞ്ച് ഘട്ടമായി നടക്കും

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 30 നാണ് ഒന്നാംഘട്ടം നടക്കുക. ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ടവും 12 ന് മൂന്നാം ഘട്ടവും 16 ന് നാലാം ഘട്ടവും 20 ന് അഞ്ചാം ഘട്ടവും നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍.

എജെഎസ്‌യു – ബിജെപി സഖ്യമാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലുള്ളത്. മഹാരാഷ്ട്ര,ഹരിയാന തിരഞ്ഞെടുപ്പുകളില്‍ വേണ്ടത്ര മികവ് തെളിയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.കോണ്‍ഗ്രസിന് മുന്നേറ്റം നേടാന്‍ സാധിച്ചതും ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

SHARE