രണ്ട് വയസുകാരന്‍ ട്രക്കിടിച്ച് മരിച്ചു; ഡ്രൈവറെ നാട്ടുകാര്‍ തല്ലിക്കൊന്നു

റാഞ്ചി: രണ്ട് വയസുകാരന്‍ ട്രക്കിടിച്ച് മരിച്ചതിന് പിന്നാലെ ഡ്രൈവറെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. സ്വന്തം വീടിന്റെ മുന്നിലുള്ള റോഡിലൂടെ സഹോദരിക്കൊപ്പം നടന്നുപോയ രണ്ട് വയസുകാരന്‍ സുബിത് മറാന്‍ഡിയാണ് ട്രക്ക് ഇടിച്ച് മരിച്ചത്. ട്രക്ക് കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.

അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടാലറിയാവുന്ന ഗ്രാമവാസികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

SHARE