ജാര്‍ഖണ്ഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ സജ്ജം

റാഞ്ചി: ജാര്‍ഖണ്ഡിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഗിരിഡി, രാംഗഡ് കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനങ്ങളിലേക്ക് ദളിത് ലീഗ് നേതാക്കളായ ജഗദീശ് റാം, മങ്കള്‍ മുണ്ടെ എന്നിവര്‍ ജനവിധി തേടും.
യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഷാഹിദ് ആണ് റാഞ്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. മധുപൂറിലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ദളിത് ലീഗിലെ വിഷ്ണു മുറുമു ആണ്.
പാകൂര്‍, ഗോഡ്ഡ, ധുംക മുന്‍സിപ്പലുകളിലെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍ ദളിത് ലീഗ് നേതാവ് സുനില്‍ കുമാര്‍, ഡോ. ഹാജി സൊഹബ് അന്‍സാരി, മുഹമ്മദ് ഷരീഫ് എന്നിവരാണ്. ദലിത്-ഗോത്ര ഗ്രാമമുഖ്യന്മാരുടെയും പൗര പ്രമുഖരുടെയും ശക്തമായ പിന്തുണയോടെയാണ് ലീഗ് ജനവിധി തേടുന്നത്.
ഏപ്രില്‍ 16 നാണ് തെരഞ്ഞെടുപ്പ്. ആദിവാസി ന്യൂനപക്ഷ പിന്നോക്ക പ്രദേശങ്ങളില്‍ ലീഗ് നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ആയിരങ്ങളാണ് ദിനംപ്രതി പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത്. മുഹമ്മദ് കോയ തിരുന്നാവായ, ഹമദ് മൂസ്സ ഖത്തര്‍, ലത്തീഫ് രാമനാട്ടുകര, വാജിദ് കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

SHARE