ബൊക്കയ്ക്കു പകരം സമ്മാനമായി പുസ്തകങ്ങള്‍ തരൂ; എല്ലാം ചേര്‍ത്ത് ഒരു ലൈബ്രറി ഉണ്ടാക്കാം- വേറിട്ട നിര്‍ദേശവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: ചടങ്ങുകളില്‍ വിശിഷ്ട വ്യക്തികള്‍ക്ക് ബൊക്ക നല്‍കുന്നത് പരിപാടിയുടെ ഔപചാരികതയില്‍പ്പെട്ടഒന്നാണ്. ഇതില്‍ ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ഹേമന്ദ് സോറര്‍.

തനിക്ക് സമ്മാനമായി ബൊക്കകള്‍ നല്‍കുന്നതിനു പകരം പുസ്തകങ്ങള്‍ നല്‍കാന്‍ ജനങ്ങളോട് അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെ കിട്ടുന്ന പുസ്തകങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ജനങ്ങള്‍ക്ക് വേണ്ടി ഒരു വിശാല ലൈബ്രറി നിര്‍മിക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

വലിയ ചെലവുള്ള ബൊക്കകളാണ് ജനങ്ങള്‍ സമ്മാനമായി നല്‍കുന്നത്. അതിനാല്‍ ആ ചെലവഴിക്കുന്നത് പുസ്തകത്തിനു വേണ്ടിയാവട്ടെയെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

SHARE