ജാര്ഖണ്ഡിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണ് ഗിലുവ രാജിവെച്ചു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന ലക്ഷ്മണ് പരാജയപ്പെട്ടിരുന്നു.
സംസ്ഥാനത്തെ 81 നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 47 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ജെ.എം.എം സഖ്യംവിജയിക്കുകയായിരുന്നു. ബി.ജെ.പി 25 സീറ്റുകളിലാണ് വിജയിച്ചത്. ജെ.എം.എം നേതാവ് ഹേമന്ത് സോറന് ഡിസംബര്‍ 29 ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.