ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ തോല്‍വി ബിജെപിക്ക് കടുത്ത പ്രഹരമാണ് ഉണ്ടാക്കിയത്.

ജെഎംഎം നേതാവും പ്രതിപക്ഷ നേതാവുമായ ഹേമന്ത് സോറനായിരിക്കും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ജാര്‍ഖണ്ഡില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ ഹേമന്ത് സോറന്റെ പ്രതികരണം. പ്രാദേശിക വിഷയങ്ങളിലൂന്നിയായിരുന്നു മഹാഖ്യം ജാര്‍ഖണ്ഡില്‍ പ്രചരണം നടത്തിയിരുന്നത്. എക്‌സിറ്റ് പോളുകള്‍ ത്രിശങ്കു പ്രവചിച്ചപ്പോഴും അപകടസാധ്യതയുണ്ടെങ്കിലും സര്‍ക്കാരുണ്ടാക്കാമെന്ന ഉറച്ച പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ അതിന് കനത്ത തിരിച്ചടിയാണ് ഫലം പുറത്ത് വന്നപ്പോള്‍ ലഭിച്ചത്.

SHARE