മണ്ണ് കടത്ത് തടഞ്ഞു: ഭൂവുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്നു

തിരുവനന്തപുരം: കാട്ടക്കടയില്‍ മണ്ണ് കടത്തു തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു. അമ്പലത്തിന്‍കാല കാഞ്ഞിരവിളയിലാണ് സംഭവം. സംഗീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് ഗുണ്ടാ സംഘം യുവാവിനെ കൊലപ്പെടുത്തിയത്.

സംഭവത്തിനുശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സജു ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാത്രി മണ്ണെടുപ്പ് ചോദ്യം ചെയ്തപ്പോള്‍ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്ത് ജെസിബി മുന്നോട്ട് പോവുകയായിരുന്നെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോളാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നേരത്തെ ഫോറസ്റ്റുകാര്‍ മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് മണല്‍ മാഫിയ സജീവമാണ്.

മുന്‍ പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE