ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ജലയളിതയുടെ തോഴി ശശികലക്കെതിരെ തിരിഞ്ഞ ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബാംഗളൂരുവിവെ പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സഹോദരി അമൃതയെ ഉദ്ധരിച്ചാണ് വാര്‍ത്ത.

വീട് പൂട്ടിയ നിലയിലാണ്. വേലക്കാരിയേയും കാണുന്നില്ലെന്നും തിങ്കളാഴ്ച്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ലെന്നും അമൃത പറയുന്നു. ജയലളിതയുടെ രൂപസാദൃശ്യമുള്ള ദീപ ജയലളിതയുടെ തോഴി ശശികലക്കെതിരെ രംഗത്തെത്തിയിരുന്നു. ശശികലക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ തനിക്ക് പേടിയുണ്ടെന്നും അമൃത പറയുന്നു.

ജയലളിതയുടെ സഹോദരിയുടെ മകളായ അമൃത ബാംഗളൂരുവിലാണ് താമസിക്കുന്നത്. തങ്ങളുടെ മാതൃസഹോദരിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശശികലയും അനുയായികളും ശ്രമിക്കുന്നുവെന്നും അമൃത പറഞ്ഞു. ജയലളിതക്ക് അസുഖം എന്താണെന്നോ എന്തു തരം ചികിത്സയാണോ ചെയ്തിരുന്നതെന്നും അറിയില്ലെന്നും അമൃത പറയുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ മാത്രമാണ് ജയലളിതയെ പോയസ് ഗാര്‍ഡനില്‍ പോയി കണ്ടതെന്നും ശശികല പോയതിന് ശേഷം ബന്ധുക്കളെ സെക്രട്ടേറിയറ്റിനുള്ളിലാണ്
കണ്ടിരുന്നതെന്നും അമൃത പറഞ്ഞു.

SHARE