നിയന്ത്രണ രേഖക്കു സമീപം പാക് വെടിവെപ്പ്; സൈനികനും സിവിലിയനും കൊല്ലപ്പെട്ടു

ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.

പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന് കൃഷ്ണഘാട്ടി, കര്‍മാറ മേഖലകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. കാലത്ത് 10.35നാണ് പ്രകോപനമൊന്നുമില്ലാതെ പാക് ആക്രമണമുണ്ടായത്. ചെറു തോക്കുകളും ഓട്ടോമാറ്റിക് വെപ്പണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് പറഞ്ഞു. ഇതിനിടെ പൂഞ്ച് ജില്ലയിലെ കര്‍മാറയില്‍ പാക് സൈന്യത്തിന്റെ മോര്‍ട്ടാര്‍ ആക്രമണം നടന്നതായി തദ്ദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ആര്‍.കെ റെഡ്ഡി (21), മുഹമ്മദ് സഹീര്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

SHARE