ജസ്‌ന കേസ്: സിബിഐ വേണ്ടെന്ന് ഹൈ്‌ക്കോടതി

പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം തൃപ്തികരമാണ്. നിലവിലെ അവസ്ഥയില്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്‌നയുടെ വീട്ടില്‍ നിന്ന് പുതിയൊരു സിം കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.ബി.ഐക്കും വിടണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ അഭിജിത്തുമാണ് ഹര്‍ജി നല്‍കിയത്. ഈ മാസം 17 ഹര്‍ജി വീണ്ടും പരിഗണിക്കും.
സംഭവം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരസ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്, ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗവ. പ്ലീഡര്‍ മുഖേന മുദ്രവെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു.

SHARE