ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെ.എം.എം നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോളിലാണ് ഈ നിരീക്ഷണം. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നാണ് അവസാനിച്ചത്. ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ ഫലം.
കോണ്‍ഗ്രസ് 38 മുതല്‍ 50 വരെ സീറ്റുകളില്‍ വരെ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് പരമാവധി 22 മുതല്‍ 32 സീറ്റ് വരെ ലഭിക്കുമെന്നും പറയുന്നു. നിലവില്‍ ബി.ജെ.പിയാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.
എ.ബി.പി ന്യൂസ് സി വോട്ടര്‍ ഫലവും കോണ്‍ഗ്രസ് ജെ.എം.എം സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.
എ.ബി.പി ന്യൂസ് സി വോട്ടര്‍ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് ജെ.എം.എംആര്‍.ജെ.ഡി സഖ്യത്തിന് 3119 സീറ്റ് വരെ ലഭിക്കും. ബി.ജെ.പിക്ക് 2836 സീറ്റ് വരേയും എ.ജെ.എസ്.യു 37 സീറ്റ് വരേയും ജെ.വി.എം.പി 14 വരെ സീറ്റുകളും നേടും.
കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കില്ല. എ.ജെ.എസ്.യു അടക്കമുള്ള ചെറുകക്ഷികള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുമെന്നാണ് എ.ബി.പി ന്യൂസ് സി വോട്ടര്‍ സര്‍വ്വേ പറയുന്നത്.