ജപ്പാന്‍ സെന്‍ട്രല്‍ ബാങ്കിന് 138 വര്‍ഷത്തിന് ശേഷം ആദ്യ വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ടോക്യോ: ഒന്നരപ്പതിറ്റാണ്ടിന് ശേഷം ജപ്പാനിലെ സെന്‍ട്രല്‍ ബാങ്കിന് വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. അമ്പത്തിയഞ്ചുകാരി ടോകികോ ഷിമിസുവാണ് ഡയറക്ടറായി നിയമിതയായത്. സെന്‍ട്രല്‍ ബാങ്കിന്റെ ദിനംപ്രതിയുള്ള ഓപറേഷനുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ആറ് എക്‌സി. ഡയറക്ടര്‍മാരില്‍ ഒരാളാണ് ഇവര്‍.

1987 മുതല്‍ ബാങ്ക് ഓഫ് ജപ്പാനില്‍ ജീവനക്കാരിയാണ് ഇവര്‍. ബാങ്കിലെ യൂറോപ്പ് വിഭാഗം ജനറള്‍ മാനേജര്‍ ആയും ലണ്ടനിലെ ചീഫ് റപ്രസന്റേറ്റീവ് ആയും ജോലി ചെയ്തിട്ടുണ്ട്.

1882ലാണ് ബാങ്ക് ഓഫ് ജപ്പാന്‍ സ്ഥാപിതമായത്. ബാങ്കിന്റെ 47 ശതമാനം തൊഴില്‍ശേഷിയും സ്ത്രീകളാണ് എങ്കിലും ഉന്നത ഉദ്യോഗങ്ങളില്‍ 13 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. 2108ലെ കണക്കു പ്രകാരം ജപ്പാന്‍ ജനസംഖ്യയുടെ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്.

SHARE