ന്യൂഡല്‍ഹി: പൗരത്വഭേഗതി നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കും. വിവാദ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായതിനാല്‍ ഞായറാഴ്ച മുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കാനിരുന്ന ഇന്ത്യ ജപ്പാന് ഉച്ചകോടിയുടെ വേദി മാറ്റുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിയമത്തില്‍ രാ്ഷ്ട്രപതി ഒപ്പുവച്ചതോടെ മോദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷിന്‍സോ ആബെ പോലും ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ജപ്പാന് വാര്‍ത്താ ഏജന്‍സി ജീജിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ജപ്പാന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത തിരിച്ചടിയായി. ഗുവാഹതിയില്‍ ഇന്തോ – ജപ്പാന് ഉച്ചകോടിയുടെ വേദി നിശ്ചയിക്കുമ്പോള്‍ പൗരത്വ ബില്ലിനോടുള്ള പ്രതികരണം അസമില്‍ അനുകൂലമാവുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വന്‍ പിഴവ് സംഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്. നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും ധനകാര്യ മന്ത്രിയും ഇന്ത്യാ സന്ദര്‍ശനം നിര്‍ത്തിവെച്ചതാണ്. പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുൾ മോമെനും ആഭ്യന്തരമന്ത്രി അസുസമാൻ ഖാനുമാണ് ഇന്ത്യാസന്ദർശനം അവസാനനിമിഷം റദ്ദ് ചെയ്തത്. ന്യൂനപക്ഷാവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്കയും ആവശ്യപ്പെട്ടു.
വിവാദ ബില്‍ ലോകസഭയില്‍ എത്തിയതിനു പിന്നാലെ പ്രതിഷേധം ആളിപടര്‍ന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാസായ ബില്ലില്‍ രാഷ്രപതി ഒപ്പുവച്ചതോട് കൂടി അതി ശക്തമാവുകയാണ്. അസമില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ ഗുഹാഹട്ടിയിലടക്കം ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തിരിക്കുകയാണ്.