ടോക്കിയോ: വിലകുറഞ്ഞതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെക്സമെതസോണ്‍ എന്ന സ്റ്റിറോയിഡ് മരുന്ന് കോവിഡ് 19 ന്റെ ചികിത്സക്കായി ഉപയോഗിക്കുന്നതിന് ജപ്പാന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചുനല്‍കി. ചികിത്സയ്ക്കുള്ള ഒരു മാര്‍ഗമായി തങ്ങളുടെ സയന്‍സ് ഹാന്‍ഡ്ബുക്കില്‍ ഡെക്സമെതസോണ്‍ മരുന്നിനെ ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയതായും രാജ്യത്ത് മരുന്ന് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതായും ജാപ്പനീസ് മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മരുന്ന് ഉല്പാദിപ്പിക്കുന്ന നിച്ചി-ഇക്കോ ഫാര്‍മസ്യൂട്ടിക്കല്‍ കോയുടെ ഓഹരികളില്‍ രാജ്യത്ത് 6.5 ശതമാനം നേട്ടമുണ്ടാക്കി.
ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ്19 മഹാമാരിയില്‍ നിന്നും രോഗികളുടെ ജീവന് രക്ഷിക്കുന്ന മരുന്നായി ഡെക്സമെതസോണ്‍ സ്റ്റിറോയിഡ് കണ്ടെത്തിയത്. കഴിഞ്ഞ മാസം പുറത്തുവന്ന പഠനം കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിരോധത്തിലെ ഒരു പ്രധാന വഴിത്തിരിവാണ് ശാസ്ത്രജ്ഞര്‍ വിലിയിരുത്തിയിരുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രോഗികളില്‍ മരുന്ന് വലിയതോതില്‍ മാറ്റമുണ്ടാക്കിയതായി സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ലോകത്തിന് ആശ്വാസമായി കോവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബ്രിട്ടണില്‍ സാധ്യമായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്സിന് പരീക്ഷണത്തില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ ഘട്ടം വിജയമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക കോവിഡ് വാക്സിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലെ മനുഷ്യരില്‍ വാക്സിന് പരീക്ഷിക്കുന്നതാണ് ഇപ്പോള്‍ വിജയമായിരിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നാം ഘട്ട പരീക്ഷണങ്ങളിലെ ആദ്യ ഘട്ടമായി 1077 പേരിലാണ് വാക്സിന് പരീക്ഷിച്ചത്. പരീക്ഷണത്തില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും രോഗികളിലെ ആന്റി ബോഡികളുടെ എണ്ണം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനെകെയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തില്‍ അദഉ1222 എന്നാണ് വാക്സിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിന് ഭാഗമായ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്സിന് വികസിപ്പിച്ചെടുത്തത്.