ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആളുകളെ തടഞ്ഞു നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ കേസ്

ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രകാശ് ഇഞ്ചത്താനം എന്നയാള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷന്‍ വഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോയ ആളുകളെ ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ ഇയാള്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ എന്താണ് പങ്കെടുക്കാത്തത് എന്ന് ചോദിച്ച് ഇയാള്‍ ആളുകളോട് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

SHARE