കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി പൊലീസ്

ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റിന് അടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ സ്വകാര്യ നെറ്റ്‌വര്‍ക്ക് വഴി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി പൊലിസ്. നിരവധി കാരങ്ങള്‍ നിരത്തിയാണ് പൊലീസിന്റെ നടപടി. സമൂഹമാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ ഉത്തരവുകളെ ആക്ഷേപിച്ചൊണ് ശ്രീനഗര്‍ സൈബര്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും പൊലീസ് പറയുന്നു.
സാമൂഹ്യവിരുദ്ധര്‍ വിഘടനവാദവും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍

സമൂഹത്തില്‍ അരാജകത്വത്തിന് കാരണമാകുന്ന തരത്തില്‍ അപവാദങ്ങളും വ്യാജവാര്‍ത്തകളും പ്രചരിക്കുന്നതിനാല്‍ സമൂഹമാധ്യമങ്ങള്‍ നിരോധിക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി 14ന് കശ്മീര്‍ പൊലിസ് ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം 1,485 വെബ്‌സൈറ്റുകള്‍ക്ക് മേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞുവെന്ന് അറിയിച്ച ഉത്തരവില്‍ തന്നെയാണ് ഇന്റര്‍നെറ്റിന്റെ വേഗത 2ജിയില്‍ തന്നെ നിര്‍ത്തിയാല്‍ മതിയെന്നും കശ്മീര്‍ അധികൃതര്‍ അറിയിച്ചത്. കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ് പ്രദേശത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ആഗസ്റ്റ് 5 മുതല്‍ ഇന്റര്‍നെറ്റ് നിരോധനവും മറ്റു നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

SHARE