ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന പാക് ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. ജമ്മുവിലെ കത്വാ ജില്ലയിലാണ് സംഭവം. പട്രോളിങ്ങ് സംഘമാണ് ഹിരാനഗര്‍ സെക്റ്ററില്‍ ആളില്ലാ വിമാനം കണ്ടത്. പെട്രോളിങ് സംഘം വെടിവെച്ചിട്ട പാക് ഡ്രോണില്‍ തോക്ക് ഘടിപ്പിച്ചിരുന്നതായും കത്വ പോലീസ് റിപ്പോര്‍ട്ടു ചെയ്തു.
പുലര്‍ച്ചെ പട്രോളിങ്ങ് നടത്തുമ്പോളാണ് ഡ്രോണ്‍ ബിഎസ്ഫ് ജവാന്മാരുടെ ശ്രദ്ധയില്‍ പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. സൈനികര്‍ ഒമ്പത് റൗണ്ട് വെടിയുതിര്‍ത്തു. വെടിവെയ്പില്‍ ഡ്രോണ്‍ സമീപത്തെ വയലില്‍ പതിക്കുകയായിരുന്നു. തോക്കിന് പുറമേ ആയുധങ്ങളും അതിര്‍ത്തി സമീപത്ത് നിന്നും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. എം-4 യുഎസ് നിര്‍മിത റൈഫിള്‍, 60 റൗണ്ട് ബുള്ളറ്റുകള്‍, 7 ഗ്രനേഡുകളും രണ്ടു മാഗസിനുകളുമാണ് കണ്ടെടുത്തത്. അതിര്‍ത്തിയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് ഡ്രോണ്‍ കണ്ടെത്തിയത്.