ജമ്മു കശ്മീരില്‍ സി.ആര്.പി.എഫ് പട്രോളിങ് സംഘത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. കശ്മീരിലെ ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ ഒരു ഭീകരനെ വധിച്ചെന്ന് സി.ആര്.പി.എഫ് അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
കുപ്വാരയില് ശനിയാഴ്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് വീണ്ടുംഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.