ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, സുപ്രീംകോടതി നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷ:ഫാറൂഖ് അബ്ദുല്ല

ന്യു​ഡ​ല്‍​ഹി: ജ​മ്മു-​ക​ശ്​​മീ​രി​​െന്‍റ സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല ആ​വ​ശ്യ​പ്പെ​ട്ടു. 370ാം വ​കു​പ്പ്​ പു​നഃ​സ്​​ഥാ​പി​ച്ച്‌​ സു​പ്രീം​കോ​ട​തി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മ്മു- ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ്​ റ​ദ്ദാ​ക്കി​യ ശേ​ഷ​മു​ള്ള ത​​െന്‍റ ആ​ദ്യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ എ​ല്ലാ മാ​ര്‍​ഗ​ങ്ങ​ളു​മു​പ​യോ​ഗി​ച്ച്‌​ ഈ ​മാ​റ്റ​ങ്ങ​ള്‍​ക്കെ​തി​രെ ത​​െന്‍റ പാ​ര്‍​ട്ടി പോ​രാ​ടു​ം. ഇ​ന്ത്യ​ന്‍ യൂ​നി​യ​നി​ല്‍ ല​യി​ക്കു​േ​മ്ബാ​ള്‍ ജ​മ്മു-​ക​ശ്​​മീ​ര്‍ ജ​ന​ത അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തെ വ​ഞ്ചി​ക്കു​ന്ന​താ​ണ്​ ഈ ​മാ​റ്റ​ങ്ങ​ള്‍. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഞ​ങ്ങ​ള്‍​ക്കു​​മേ​ല്‍ ന​ട​പ്പാ​ക്കി​യ മാ​റ്റ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കി​ല്ല. തോ​ക്ക്​ ഉ​ള്‍​പ്പെ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മ​ല്ലാ​ത്ത മാ​ര്‍​ഗ​ങ്ങ​ള്‍ ത​ങ്ങ​ള്‍​ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. മു​ഖ്യ​ധാ​ര ജ​നാ​ധി​പ​ത്യ പാ​ര്‍​ട്ടി എ​ന്ന നി​ല​യി​ല്‍ ജ​നാ​ധി​പ​ത്യ മാ​ര്‍​ഗ​ങ്ങ​ളാ​ണ്​ ത​ങ്ങ​ളു​ടേ​തെ​ന്നും ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

370ാം വ​കു​പ്പ്​ റ​ദ്ദാ​ക്കി​യാ​ല്‍ ജ​മ്മു​വും ക​ശ്​​മീ​രും അ​ഭി​വൃ​ദ്ധി​പ്പെ​ടു​മെ​ന്നും തീ​വ്ര​വാ​ദം ഇ​ല്ലാ​താ​വു​മെ​ന്നു​മാ​ണ്​​ അ​വ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, തീ​വ്ര​വാ​ദം വ​ര്‍​ധി​ച്ചു. വി​ക​സ​ന​മു​ണ്ടാ​യ​തു​മി​ല്ല. ഫ​ല​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്ന​ത്​ ന​ഷ്​​ട​മാ​യി -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

SHARE