ജമ്മു കാശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 

ജമ്മു കാശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു.

ഒരു ഡസനോളം ജില്ലകളിലെ 422 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ജമ്മുവില്‍ 247 വാര്‍ഡുകളിലും കാഷ്മീരില്‍ 149 വാര്‍ഡുകളിലും ലഡാക്കില്‍ 26 വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്.

1,283 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് (പിഡിപി) സ്ഥാനാര്‍ഥികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

SHARE