ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു,15 പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ മൂന്നാമത്തെ ആക്രമണമാണിത്.

ഇന്ന് ഒന്നരയോടെ ശ്രീനഗറിലെ മൗലാന ആസാദ് റോഡിലെ ഹരി സിങ് സ്ട്രീറ്റിലായിരുന്നു സംഭവം. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകള്‍ പൂര്‍ണമായും അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭീകരര്‍ വഴിയോരക്കച്ചവടക്കാരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നത്.

SHARE