ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ നഗരത്തിന്റെ പേര് മാറ്റി ബി.ജെ.പി

ബി.ജെ.പി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലത്തിന്റെ പേര് മാറ്റിയിരിക്കുന്നകയാണ് ബി.ജെ.പി.പഴയ ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യവസായ പട്ടണമായ സിറ്റി ചൗക്കിന്റെ പേരാണ് കോര്‍പ്പറേഷന്‍ മാറ്റിയിരിക്കുന്നത്. സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് ചൗക്ക് എന്ന പേരിലാവും അറിയപ്പെടുക. പേര് മാറ്റുന്നതിനുള്ള പ്രമേയം കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ പാസാക്കിയിരുന്നു.

പുതിയ പേര് രേഖപ്പെടുത്തിയുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയറായ പൂര്‍ണ്ണിമ ശര്‍മയാണ് സിറ്റി ചൗക്കിന്റെ പേര് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം നാല് മാസങ്ങള്‍ക്ക് മുമ്പ് കൗണ്‍സിലിന് മുമ്പാകെ ചര്‍ച്ചക്ക് വെച്ചത്. നഗരത്തിന്റെ പേര് മാറ്റാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും നിര്‍ദ്ദേശം വന്നത് കൊണ്ടാണ് പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു പൂര്‍ണ്ണിമയുടെ വാദം.എന്നാല്‍ തങ്ങളോട് ചര്‍ച്ചചെയ്യാനോ വിവരം അറിയിക്കാനോ ആരും ശ്രമിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പെട്ടന്ന് ഒരു രാത്രി സിറ്റി ചൗക്കിന്റെ പേര് മാറ്റി പുതിയ ബോര്‍ഡ് വച്ചത് ശരിയായില്ലെന്നും പേര് മാറ്റത്തെ കുറിച്ച് കോര്‍പ്പറേഷന്‍ ആദ്യമെ അറിയിക്കണമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളുടേയും പേരുകള്‍ ബി.ജെ.പി ഇതിനോടകം തന്നെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യത്തിന് ഉതകുന്നുന്ന പേരിലേക്ക് മാറ്റിയിട്ടുള്ളത്. അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗള്‍സരായിയുടേത് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നും മാറ്റിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഗ്ര ഉള്‍പ്പടേയുള്ള സ്ഥലങ്ങളുടെ പേരും മാറ്റി വരുന്നത് സജീവമായി പരിഗണിച്ചു വരുന്നുണ്ട്.

SHARE