അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ചുമായി ജാമിഅ വിദ്യാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ചുമായി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് തുടക്കം കുറിച്ചത് ജാമിഅ വിദ്യാര്‍ത്ഥികളായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മണ്ഡി ഹൗസില്‍ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

ജന്തര്‍ മന്തറിലേക്കുള്ള മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ചിനു തുനിഞ്ഞാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഡല്‍ഹി ജില്ലയില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ചില്‍ നിന്നും പിന്നോട്ടില്ലെന്ന് ജാമിഅ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. എന്തുവന്നാലും മാര്‍ച്ച് നടത്തുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

SHARE