ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള ജാമിയ മിലിയ വിദ്യാര്‍ഥികളുടെ സമരത്തിന് ഇരുപത് ദിവസം. ഇന്നലെ ഡി.രാജ ഉള്‍പ്പടെ വിദ്യാര്‍ഥികളെ അഭിസംബോധനം ചെയ്തിരുന്നു. സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തുന്നത്.
പുതുവര്‍ഷത്തിന്റെ ഭാഗമായി രാത്രി ക്യാംപസിനകത്ത് സാംസ്‌കാരിക പരിപാടികള്‍ നടത്തും. ജന്തര്‍ മന്ദിറില്‍ ഇന്ന് രാവിലെ വനിത സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ഇടത് വനിത സംഘടനകളും വനിത കൂട്ടായ്മകളും ആണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഷഹീന്‍ ബാഗില്‍ നാട്ടുകാര്‍ നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു