അലിഗഢില്‍ അറസ്റ്റിലായ ഷഹീന്‍ അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിങിന് അലിഗഢില്‍ പോകവെ അറസ്റ്റിലായ ജാമിഅ വിദ്യാര്‍ത്ഥി ഷഹീന്‍ അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു.

അലിഗഢിലെ ഷാഹ്ജമാലില്‍ പൗരത്വ വിഷയക്കില്‍ നടക്കുന്ന സ്ത്രീകളുടെ സമരം ചിത്രീകരിക്കാന്‍ പോയ ജാമിഅ വിദ്യാര്‍ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുല്ലയെ യുപി പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അലിഗഢിലെ ഡല്‍ഹി ഗേറ്റ് പരിസരത്ത് വെച്ചാണ് ഷഹീന്‍ കസ്റ്റ്ഡിയിലെടുത്തത്. കരുതൽ തടങ്കലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഷഹീല്‍ ഫെയ്‌സ്ബുക് ലൈവില്‍ പുറത്താക്കിയിരു്ന്നു. ജാമിഅയില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ഷഹീന്‍ അബ്ദുല്ല.

പൗരത്വ നിയമത്തെ എതിര്‍ത്ത വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍. നേരത്തേ പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരത്തിനിടെ ജാമിഅയില്‍ അതിക്രമിച്ചു കയറി വിദ്യാർഥികൾക്ക് നേരായ പൊലീസ് അക്രമത്തിൽ ഷഹീനിന് പരിക്കേറ്റിരുന്നു.