ജാമിയയിലെ പൊലീസ് വേട്ട;പ്രതിഷേധം കത്തുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ നഗറില്‍ പ്രതിഷേധം കത്തുന്നു. സ്ഥലത്ത് നിലവില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിലേക്ക് പൊലീസ് ലാത്തി വീശി.പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. തീ അണക്കാന്‍ നാല് അഗ്‌നിശമന സേന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുതല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. ഡല്‍ഹി ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിക്ക് പുറത്ത് നടത്തിവന്നിരുന്ന സമരമാണ് സംഘര്‍ഷഭരിതമായത്.

SHARE